ad
Deshabhimani

കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

aluva.
വെബ് ഡെസ്ക്

Published on Sep 19, 2026, 12:29 PM | 1 min read

കൊച്ചി : ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാലക്കുടി സ്വദേശി പ്രഹ്ലാദൻ(55) ആണ് മരിച്ചത്. ആ​ലു​വ പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.


നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ദേശീയപാതയിലെ മീ​ഡി​യ​നി​ലി​ടി​ച്ച് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. പ്രഹ്ലാദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home