ad
Deshabhimani

കെ എം ഷാജി മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ചു, ഗുജറാത്ത് വംശഹത്യയിൽ ക്ലീൻചിറ്റും നൽകി: എ എ റഹീം

A A Rahim
വെബ് ഡെസ്ക്

Published on Jun 28, 2026, 01:16 PM | 2 min read

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ കേന്ദ്രസർക്കാർ ലോ​ഗോ വയ്ക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിക്കുന്ന മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഇന്ത്യയിൽ ആദ്യമായി ക്ലീൻ ചിറ്റ് നൽകിയതും ഷാജിയാണെന്നും റഹീം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു.


മോദിയുടെ പടമുണ്ടോ ഇല്ലയോ എന്നത് മാത്രമല്ല പ്രശ്നം. ജീവിക്കാൻ ഉള്ള അവകാശം എന്നാൽ ആത്മാഭിനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ് അർഥം. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഇത് കൂടി ഉൾപ്പെടുന്നതാണ്. സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ് എന്ന ബോധം ഉണ്ടാകാൻ പാടില്ല. അത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും. അത് മനസ്സിലാക്കാൻ ഷാജിക്ക് കഴിയുന്നില്ല. ലീഗിന് ഈ നിലപാട് തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടിയും തങ്ങളും വ്യക്തമാക്കണം.


വളരെ ചെറിയ തുക എറിഞ്ഞുകൊടുത്തിട്ടാണ് തന്റെ പദ്ധതിയിലെ വീടെന്ന് സ്ഥിരം ബോർഡ് വെക്കാൻ പ്രധാനമന്ത്രി അൽപ്പത്തം പറയുന്നത്. അത് ആവർത്തിക്കാൻ ലീഗിനും യുഡിഎഫിനും എന്ത് രാഷ്ട്രീയ ബാധ്യതയാണ് ഉള്ളത്? വീടില്ലാത്തവർക്ക് വീട് വെക്കാൻ സഹായം നൽകേണ്ടത് ഒരു സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നത് മറന്നതുകൊണ്ടാണ് മോദി സർക്കാർ ബ്രാൻഡിങ് നിബന്ധന അടിച്ചേൽപ്പിക്കുന്നത്. മോദി ഭരണഘടനാ മൂല്യങ്ങൾ അവഗണിക്കുമ്പോൾ അത് അനുകരിക്കാനല്ല കേരളം ശ്രമിക്കേണ്ടത്.


ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നഗരങ്ങളിൽ നൽകുന്നത് ആകെ നാല് ലക്ഷം രൂപയാണ്. രൂപയാണ്. അതിൽ കേന്ദ്ര 1.5 ലക്ഷം മാത്രമാണ് കേന്ദ്ര ഷെയർ. പിണറായി സർക്കാർ വീടുകൾ ഇതുവരെ 5,00783 വീട് ഉറപ്പാക്കി. ഒരെണ്ണത്തിൽ പോലും ലൈഫ് പദ്ധതിയുടെ ഒരടയാളം പോലും പതിപ്പിക്കാൻ ആവശ്യപ്പെട്ടില്ല. കേന്ദ്രത്തോട് ജനങ്ങളുടെ ആത്മാഭിമാനം കാക്കാൻ പൊരുതി. ലോഗോ ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്രത്തിന്റെ പണം കിട്ടാതെ വന്നപ്പോഴും ഞങ്ങൾ കീഴടങ്ങിയില്ല. എൽഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തിന് കാവൽ നിന്നു. യുഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തെ മോദിയുടെ അല്പത്വത്തിന് മുന്നിൽ പണയം വയ്ക്കുന്നുവെന്നും റഹീം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home