ad
Deshabhimani

print edition ഉപഭോക്താക്കളെ 
കബളിപ്പിക്കുന്ന ഓൺലൈൻ കമ്പനികൾക്കെതിരെ 
നടപടി വേണം : എ എ റഹിം

AA Rahim .jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 01:07 AM | 1 min read


ന്യൂഡൽഹി

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി, സ്റ്റോക്ക് തീരാൻ പോകുന്നു, ഓഫർ ഉടൻ തീരുന്നു, വമ്പിച്ച വിലക്കുറവ് തുടങ്ങിയ നിരവധി "ഡാർക്ക് പാറ്റേണുകൾ' ഉപയോഗിക്കുന്ന കമ്പനികളുടെ പേര് പരസ്യമാക്കണമെന്ന്‌ രാജ്യസഭാംഗം എ എ റഹിം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ കേന്ദ്രം നൽകിയ മറുപടിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ 13-ഓളം ഡാർക്ക് പാറ്റേണുകൾ കമ്പനികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) 42 പ്ലാറ്റ്ഫോമുകൾക്ക് ഇത് സംബന്ധിച്ച നോട്ടീസുകൾ നൽകി. ഏതൊക്കെയാണ് പ്ലാറ്റ്ഫോമുകൾ എന്നോ അവർക്കെതിരെ എടുത്ത നടപടികൾ എന്താണെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സമീപനം അവസാനിപ്പിച്ച്‌ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും റഹിം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home