ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിന തടവ്

എൻ പി സുരേഷ് ബാബു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിന തടവ് ശിക്ഷ. വഴിക്കടവ് സ്വദേശി എൻ പി സുരേഷ് ബാബുവിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 1.60 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക അടയ്ക്കാൻ തയ്യാറായിട്ടില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണം.
2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വഴിക്കടവ് പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ സമാനമായ പരാതി നേരത്തെയും ഉണ്ടായിരുന്നു. തവനൂർ ജയിലിലേക്ക് പ്രതിയെ മാറ്റി.










0 comments