കോഴിയുടെ കൂവൽ കാരണം 80കാരന് ഉറക്കമില്ല; പരാതിയില്‍ കൂട് മാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

പത്തനംതിട്ട : അടൂരിൽ 80കാരന് അയൽപ്പക്കത്തെ പൂവൽ കോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലായെന്ന പരാതിയിൽ ഉത്തരവായി. പൂവൽ കോഴിയുടെ കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. പുലര്‍ച്ചെ മൂന്ന് മണിക്ക് വരെ കൂവുന്ന പൂവന്‍ കോഴി കാരണം വിമുക്തഭടനായ അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണ കുറുപ്പിനാണ് ഉറക്കം നഷ്ടണം. ഇതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കുന്നു.പ്പെട്ടത്. അയല്‍വാസിയായ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ പൂവന്‍ കോഴിക്കെതിരെയാണ് പരാതി നല്‍കിയത്.
ഉറക്കം നഷ്ടപ്പെടുന്ന കാര്യം അനില്‍ കുമാറിനെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. അവരും അത് ഗൗരവമായി എടുത്തില്ല. ഒടുവില്‍ അരൂര്‍ ആര്‍ഡിഒയെ സമീപിക്കുകയായിരുന്നു. തനിച്ച് ജീവിക്കുന്ന രാധാകൃഷ്ണ കുറുപ്പിന്റെ മുറി വീടിന്റെ രണ്ടാം നിലയിലാണെന്നും ടെറസില്‍ സ്ഥാപിച്ച അനില്‍ കുമാറിന്റെ കോഴി കൂവിയാല്‍ അത് രാധാകൃഷ്ണ കുറുപ്പിന് ശല്ല്യമാകുമെന്നും സ്ഥലം സന്ദർശിച്ച ആർഡിഒ മനസിലാക്കി. അനില്‍ കുമാറിനോട് കോഴിക്കൂട് മുറ്റത്തേക്ക് മാറ്റാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. 14 ദിവസത്തിനുള്ളില്‍ മാറ്റിയില്ലെങ്കിൽ മറ്റു നടപടികളിലേക്ക് പോകുമെന്നും ആർഡിഒ അറിയിച്ചു.










0 comments