Deshabhimani

സമൂഹമാധ്യമങ്ങളിലെ പരസ്യതട്ടിപ്പ്‌

print edition നഷ്ടമായത്‌ 8 കോടി; പതിനായിരത്തോളം പരാതി

Online scam.jpg
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Oct 03, 2026, 01:30 AM | 1 min read

കൊച്ചി : സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി വസ്ത്രങ്ങളും ബാഗുകളും ഐ ഫോണുകൾ അടക്കമുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ചെറിയവിലയ്ക്ക് വാഗ്ദാനംചെയ്ത് പണം വാങ്ങി മുങ്ങുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത്‌ വർധിക്കുന്നു. ജനുവരിമുതൽ സെപ്‌തംബർവരെയുള്ള കണക്കനുസരിച്ച്‌ പതിനായിരത്തോളം പരാതികളാണ്‌ ദേശീയ സൈബർ ക്രൈം പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. എട്ടുകോടിയോളം രൂപയാണ്‌ സംസ്ഥാനത്തുനിന്ന്‌ നഷ്ടമായത്‌. ​


ഉയർന്ന ഡിമാൻഡുള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞ്, യഥാർഥ വിൽപ്പനക്കാരേക്കാൾ വളരെ കുറഞ്ഞ വിലയിൽ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. ബാങ്ക് അക്കൗണ്ട് വഴി മുൻകൂർ പണം സ്വീകരിച്ചശേഷം, തട്ടിപ്പുകാർ ഉപയോക്താക്കളുടെ സന്ദേശങ്ങൾക്ക് മറുപടി നൽകാതെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കും.


ആയിരംമുതൽ 2000 രൂപവരെയാണ് പലർക്കും നഷ്ടപ്പെട്ടത്. ചെറിയ തുകയായതിനാൽ പലരും പരാതിപ്പെടാറില്ല. തട്ടിപ്പിനിരയായവരുടെ എണ്ണം ദേശീയ സൈബർ ക്രൈം പോർട്ടലിലെ കണക്കിനേക്കാൾ കൂടുതലാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


സംസ്ഥാനത്ത്‌ അഞ്ഞൂറോളം കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കൊച്ചിയിൽമാത്രം ഈ വർഷം 20 കേസ്‌ രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ പലതും രാജസ്ഥാനിലുള്ളതാണ്‌. കൊച്ചിയിൽ വസ്ത്രങ്ങൾ ഓർഡർചെയ്ത യുവതിക്ക് 800 രൂപ നഷ്ടമായി. പരാതിപ്പെടാൻ വൈകുന്നതുമൂലം തട്ടിപ്പുകാർക്ക് രക്ഷപെടാൻ സമയം ലഭിക്കുന്നുവെന്ന്‌ പൊലീസ്‌ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ വസ്ത്രങ്ങളും മറ്റും വിൽക്കുന്ന യഥാർഥ സംരംഭകരുടെ ഡിമാൻഡുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തിയാണ്‌ തട്ടിപ്പുകാർ കുറഞ്ഞ വിലയ്‌ക്ക്‌ അവ ഓഫർ ചെയ്യുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home