print edition സ്‌കൂൾ കലോത്സവം എറണാകുളത്ത്

തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം വേദിയാകും. ജനുവരി ആദ്യവാരം കലോത്സവം നടത്താൻ വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതി യോഗം (ക്യുഐപി) തീരുമാനിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക് പാലക്കാട് മണ്ണാർക്കാട് ആതിഥേയത്വം വഹിക്കും. നവംബർ മൂന്നാം വാരമാകും മേള നടക്കുക. സംസ്ഥാന ടിടിഐ കലോത്സവം ഒക്‌ടോബറിൽ തൃശൂരിലും സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 10നകം തിരുവനന്തപുരത്തും നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.









0 comments