വരുന്നൂ; 6000 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളിൽ 6,000 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ആദ്യഘട്ടമായി 400 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാവും നടപ്പാക്കുകയെന്നും മന്ത്രി ചോദ്യോത്തരേവളയിൽ പറഞ്ഞു. 2016 മുതലുള്ള കണക്കനുസരിച്ച് 1,516 മെഗാവാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിച്ചു. അതിനു മുൻപുള്ള ഉൽപാദനം 16.5 മെഗാവാട്ട് ആയിരുന്നു. ആറു വർഷം കൊണ്ട് പുരപ്പുറം സോളാർ പദ്ധതി വഴി 3,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments