ad
Deshabhimani

അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്: വെബ്സൈറ്റ് ലോഞ്ചിങ് ഇന്ന്

kerala padana congress
വെബ് ഡെസ്ക്

Published on Jan 04, 2026, 09:15 AM | 1 min read

തിരുവനന്തപുരം : എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും ഇന്ന് പ്രകാശനം ചെയ്യും. ഞായർ പകൽ 11ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും പ്രകാശനം ചെയ്യും.


എ കെ ജി സെന്ററിലെ മീഡിയ റൂമിൽ നടക്കുന്ന ചടങ്ങിൽ പഠന കോൺഗ്രസ് സ്വാഗത സംഘം ചെയർപേഴ്സൺ മന്ത്രി വി ശിവൻകുട്ടി, എസ് രാമചന്ദ്രൻ പിള്ള (പഠന കോൺഗ്രസ് അക്കാദമിക് ചെയർപേഴ്സൺ) എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 21 , 22 തിയതികളിലാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്. 36 വിഷയങ്ങളിലുള്ള സെമിനാറുകൾ പഠനകോൺഗ്രസിൽ നടക്കും. ഓരോ വിഷയസമ്മേളനത്തിലും അഞ്ച്‌ വിദഗ്‌ധർ 180 പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിശദമായ ചർച്ചകളും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home