print edition ലൈഫിൽ നിർമിച്ചത് 5,02,401 വീട്

തിരുവനന്തപുരം : എല്ലാവർക്കും അടച്ചുറപ്പുള്ള ഭവനം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് 6,09,514 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചുവെന്ന് മന്ത്രി കെ എം ഷാജി നിയമസഭയിൽ പറഞ്ഞു. ഇതിൽ 5,02,401 വീടുകൾ പൂർത്തീകരിച്ചു. 1,07,113 വീടുകൾ നിർമാണത്തിന്റെ വിവിധഘട്ടത്തിലാണ്.
ലൈഫ് മിഷൻ മുഖേനയുള്ള നാലു ഭവനസമുച്ചയങ്ങളുടെയും പങ്കാളിത്തത്തിലൂടെയുള്ള രണ്ട് ഭവനസമുച്ചയങ്ങളുടെയും നിർമാണം പൂർത്തിയായി. 23 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ലൈഫ്- കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. രണ്ടാംഘട്ടത്തിൽ 509 ഗുണഭോക്താക്കൾക്ക് ഭൂമി നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പിഎംഎവൈ (നഗരം) പദ്ധതിയിൽ 1,01,437 വീടുകളും പിഎംഎവൈ (ഗ്രാമിൺ) പദ്ധതിയിൽ 34,265 വീടുകളും നിർമിച്ചു.











0 comments