മദ്യം ആവശ്യപ്പെട്ട് ബാറിൽ തോക്ക് ചൂണ്ടി ഭീഷണി; 4 പേർ പിടിയിൽ

പ്രതീകാത്മകചിത്രം
കോട്ടയം : മദ്യം ആവശ്യപ്പെട്ട് ബാറിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ നാല് പേരെ പൊലീസ് പിടികൂടി. തിരുവഞ്ചൂർ, ഏറ്റുമാനൂർ സ്വദേശികളായ ആദിത്യൻ സുരേഷ്, സിദ്ധാർഥ്, ഷാനു, അഭിരാം എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കൾ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം.
പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലെത്തിയ അക്രമി സംഘം മദ്യം ആവശ്യപ്പെട്ടു. പ്രവർത്തനസമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഇത് വാക്കുതർക്കത്തിന് കാരണമായി. ഇതോടെ കൈയിൽ കരുതിയ എയർ പിസ്റ്റൾ ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ ചൂണ്ടുകയായിരുന്നു. ഭയന്നുപോയ സെക്യൂരിറ്റി ജീവനക്കാരൻ ഓടി അകത്ത് കയറി പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന എയർ പിസ്റ്റളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.










0 comments