ഐഎഫ്എഫ്കെ മികച്ച കവറേജിനുള്ള പുരസ്കാരം ദേശാഭിമാനി ഓൺലൈനിന്

മികച്ച കവറേജിനുള്ള പുരസ്കാരം ദേശാഭിമാനി ഓൺലൈൻ ടീം സാംസ്കാരിക മന്ത്രി സജി ചെറിയാനിൽനിന്നും ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച കവറേജിനുള്ള പുരസ്കാരം ദേശാഭിമാനി ഓൺലൈനിന്. സാംസ്കാരിക മന്ത്രി സജി ചെറിയാനിൽനിന്ന് ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ ഓർഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിൻ, അഞ്ജലി ഗംഗ, ഹർഷിദ ബത്താലി, ജിഷ്ണു മധു, അമ്പിളി ചന്ദ്രമോഹനൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
തലസ്ഥാന നഗരിയിൽ ഏഴുദിനം ദൃശ്യ, വിസ്മയ കാഴ്ചകളൊരുക്കിയ ചലച്ചിത്രമേളയുടെ സമഗ്രമായ റിപ്പോർട്ടിങാണ് ദേശാഭിമാനി ഓൺലൈൻ നൽകിയത്. വാർത്തകൾക്കൊപ്പം ശ്രദ്ധേയമായ വീഡിയോകളും അഭിമുഖങ്ങളും നൽകി. ഓൺലൈൻ വിഭാഗത്തിൽ ഏഷ്യാനെറ്റ് ഓൺലൈൻ പ്രത്യേക പരാമർശം നേടി.
മികച്ച അച്ചടി മാധ്യമത്തിനുള്ള അവാർഡ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സ്വന്തമാക്കി. കലാകൗമുദിയിലെ അരവിന്ദ് എസ് ശശിയാണ് മികച്ച റിപ്പോർട്ടർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അപർണ നായർ പ്രത്യേക പരാമർശം നേടി. മെട്രോ വാർത്തയിലെ കെ ബി ജയചന്ദ്രനാണ് മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമവിഭാഗത്തിൽ ദൂരദർശനാണ് അവർഡ്. 24 ന്യൂസിലെ മേഘന മുരളി മികച്ച റിപ്പോർട്ടറായി. മാതൃഭൂമിയിലെ രാഹുൽ ജി നാഥൻ പ്രത്യേക പരാമർശത്തിനും അർഹനായി.










0 comments