ad
Deshabhimani

സുവർണ ചകോരം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സി'ന്; പ്രേക്ഷകപ്രീതിയിൽ 'തന്തപ്പേര്'

thanthapperu crew at iffk award

'തന്തപ്പേര്' ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുരസ്കാരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Dec 19, 2025, 07:53 PM | 1 min read

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ ഏഴുദിനം ദൃശ്യ, വിസ്മയ കാഴ്ചകളൊരുക്കിയ 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.


ജാപ്പനീസ് സംവിധായകൻ ഷോ മിയാക്കെയുടെ 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്' സുവർണ ചകോരം നേടി. സംവിധായകനും നിർമാതാക്കൾക്കുമായി 20 ലക്ഷം രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രി സമർപ്പിച്ചു. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ചോലനായ്ക്കരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ മലയാളചിത്രം 'തന്തപ്പേര്' നേടി. സജി ചെറിയാൻ പുരസ്കാരം നൽകി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിലാണ് പ്രദർശിപ്പിച്ചത്.


മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരം അർജന്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home