ad
Deshabhimani

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Missing Child

കുട്ടിക്കായി തെരച്ചില്‍ നടത്തുന്നു, ഇടത് ഭാഗത്ത് മരിച്ച നജ്‌വാൻ അഹമ്മദ്

വെബ് ഡെസ്ക്

Published on Jul 06, 2026, 03:30 PM | 1 min read

തളിപ്പറമ്പ്: കണ്ണൂരിലെ പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി ടി പി ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾക്കൊപ്പം തോട്ടിൽ ഇറങ്ങവെ കൂടെയുണ്ടായിരുന്ന ഒരു കുട്ടി ഒഴുക്കിൽപ്പെട്ടു. ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങിയ സമയത്ത് കരയിൽ നിന്നിരുന്ന നജ്വാനെ കാണാതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും അ​ഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുനഃരാരംഭിച്ചിരുന്നു.


ഈ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായാറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുടുംബം പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലിൽ കുളിക്കാനായി എത്തിയത്. കുറുമാത്തൂർ ചൊറുക്കളയിൽ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ്‌ രണ്ട്‌ കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് കുളിക്കാനെത്തിയത്.



Related News




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home