ad
Deshabhimani

മലപ്പുറത്ത് കുടുംബ വഴക്കിനിടെ 3 പേർക്ക് വെട്ടേറ്റു

malappuram stabbing incident
വെബ് ഡെസ്ക്

Published on Mar 31, 2026, 11:00 PM | 1 min read

നിലമ്പൂർ : മലപ്പുറത്ത് കുടുംബ വഴക്കിനിടെ സ്ത്രി ഉൾപ്പടെ മൂന്നുപേർക്ക് വെട്ടേറ്റു. ചാലിയാർ പഞ്ചായത്തിലെ ഉൾവനത്തിലുള്ള പാലക്കയം മുതുവാൻ നഗറിൽ ചൊവ്വ രാത്രി ഏഴരയോടെയാണ് സംഭവം. നഗറിലെ ഉണ്ണിചൈരൻ (65), മകൾ ബീന (38), മരുമകൻ അഭിലാഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.


അഭിലാഷ് ഭാര്യാ പിതാവായ ഉണ്ണിചൈരന്റെ കാലിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു. ചൈരൻ തിരികെ അഭിലാഷിനെയും വെട്ടി. രണ്ടാൾക്കും കാലിനാണ് വെട്ടേറ്റത്. ഇവർ തമ്മിലുള്ള സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ അഭിലാഷിന്റെ അടിയേറ്റാണ് ഭാര്യയായ ബീനയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. മൂന്നുപേരെയും നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home