നിലമ്പൂരിൽ 275 സെന്റിമീറ്റർ നീളത്തിൽ കഞ്ചാവ് ചെടി; അന്വേഷണം തുടങ്ങി

കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ
നിലമ്പൂർ: നിലമ്പൂർ ക്ലാസിക് ലോഡ്ജിന് സമീപം ത്രിവേണി ഹോട്ടലിന്റെ പിൻവശത്തെ ബാത്ത്റൂമിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. 275 സെന്റിമീറ്റർ നീളമുള്ള ചെടിയാണ് നിലമ്പൂർ എക്സൈസ് റേഞ്ച് സംഘം കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് രജിസ്റ്റർ ചെയ്തു. തുടർനടപടികൾ ആരംഭിച്ചു.








0 comments