ad
Deshabhimani

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ ധനാനുമതിയായി

SREENARAYANA GURU OPEN UNIVERSITY
വെബ് ഡെസ്ക്

Published on Jan 03, 2025, 05:44 PM | 1 min read

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍ 3.292 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി 26.02 കോടി രൂപയുടെ ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും നല്‍കിയ ശിപാര്‍ശകള്‍ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.

കൊല്ലം നഗരത്തിനുള്ളിൽ ബീച്ച് റോഡിന് സമീപമായാണ് ആസ്ഥാനമന്ദിരം ഉയരുക. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനം കൂടി യാഥാര്‍ഥ്യമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home