ad
Deshabhimani

print edition 25 കോടിയുടെ ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ്‌: പ്രതികളുടെ വിദേശബന്ധങ്ങളെക്കുറിച്ച്‌ അന്വേഷണം

 ജില്ലയിൽ വാടക അക്കൗണ്ട് തട്ടിപ്പ്‌ വ്യാപകം
വെബ് ഡെസ്ക്

Published on Oct 19, 2025, 12:56 AM | 1 min read

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന്‌ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്‌റ്റിലായ മൂന്ന്‌ കോഴിക്കോട്‌ സ്വദേശികളുടെയും വിദേശബന്ധങ്ങളെക്കുറിച്ച്‌ അന്വേഷണം. പ്രതികളുടെ വിദേശയാത്രകളെക്കുറിച്ച്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു. വിദേശത്തുള്ള ചില മലയാളികളുമായി പ്രതികൾക്ക്‌ അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്‌. ഇതും അന്വേഷിക്കുന്നുണ്ട്‌.


തട്ടിയെടുത്ത പണത്തിൽ 90 ശതമാനവും പ്രതികൾ വിദേശത്തേക്ക്‌ കടത്തിയതായാണ്‌ സൂചന. ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി വിദേശത്തുവച്ച്‌ അത്‌ വീണ്ടും പണമാക്കി തിരികെമാറ്റിയെന്നും സംശയിക്കുന്നുണ്ട്‌. അറസ്‌റ്റിലായ കൊടുവള്ളി പറമ്പത്തെക്കുളങ്ങര പി കെ റഹീസ്‌ (39), ആരക്കൂർ തോളാമുത്തംപറമ്പ്‌ വളപ്പിൽ വി അൻസാർ (39), പന്തീരാങ്കാവ് നരിക്കുന്നിമേതേൽ സി കെ അനീസ്‌ റഹ്‌മാൻ (25) എന്നിവരെ വിശദമായി ചോദ്യംചെയ്യും. 25 ബാങ്ക് അക്ക‍ൗണ്ടുകളിലേക്കാണ്‌ ഇവർ പണം തട്ടിയെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home