print edition കരിപ്പൂരിൽ റദ്ദാക്കിയത് 22 സർവീസുകൾ

കരിപ്പൂർ : റിയാദ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച 22 വിമാന സർവീസുകൾ റദ്ദാക്കി. ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിലെത്തേണ്ട 12 സർവീസുകളും കരിപ്പൂരിൽനിന്ന് പുറപ്പെടേണ്ട 10 സർവീസുകളാണ് റദ്ദാക്കിയത്.
റാസൽഖൈമയിൽനിന്ന് വെള്ളി പുലർച്ചെ 2.50ന് എത്തേണ്ട എയർ അറേബ്യ, രാവിലെ 6.25ന് ദമാമിൽനിന്നും പകൽ 2.05ന് ജിദ്ദയിൽനിന്നും എത്തേണ്ട ഇൻഡിഗോ, രാവിലെ 6.55ന് റാസൽഖൈമയിൽനിന്നും 7.35ന് റിയാദിൽനിന്നും 9.15ന് ബഹ്‌റൈനിൽനിന്നും വൈകിട്ട് 6.35ന് ദമാമിൽനിന്നും ഏഴിന് അൽഐനിൽനിന്നും എത്തേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടും. രാവിലെ 8.20നും വൈകിട്ട് 3.15നും റിയാദിൽനിന്നെത്തേണ്ട ഫ്‌ളൈനാസ്, സൗദി എയർലൈൻസിന്റെ രാവിലെ 8.55ന് എത്തേണ്ട റിയാദ്, വൈകിട്ട് 5.40ന് ജിദ്ദയിൽനിന്നെത്തേണ്ട ആകാശ് എയർ എന്നീ സർവീസുകൾ റദ്ദാക്കിയതിൽ ഉൾപ്പെടും.









0 comments