കൊച്ചിയിൽ കാറുമായി 16കാരന്റെ പരാക്രമം; അപകടത്തിൽനിന്ന് പലരും രക്ഷപെട്ടത് തലനാരിഴയ്ക്ക്

സിസിടിവി ദൃശ്യത്തില്‍നിന്ന്
വൈപ്പിൻ: എറണാകുളം ഞാറയ്ക്കലിൽ അലക്ഷ്യമായി കാറോടിച്ച് പതിനാറ് വയസുകാരന്റെ പരാക്രമം. ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് പലരും അപകടത്തിൽനിന്ന് രക്ഷപെട്ടത്. കാർ അശ്രദ്ധമായി ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിലായിരുന്നു സ്കൂൾ വിദ്യാർഥിയായ 16കാരൻ അലക്ഷ്യമായി കാറോടിച്ചത്. വിദ്യാർഥിയെ തടയാന്‍ ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു. ഇതിനിടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയും ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ ചികിത്സയിലാണ്.
കാറിൽ വിദ്യാർഥിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞായറയ്ക്കൽ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. കാറുടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.











0 comments