വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിനി മരിച്ചു. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കളത്തിങ്ങൽ തൻഹ (12)യാണ് മരിച്ചത്. പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഷീദ്. മാതാവ്: മസ്ന. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.










0 comments