Deshabhimani

print edition ഉറ്റവരെ കാത്ത്‌ തീരം; തെല്ലും കൂസാതെ സർക്കാർ

MISSING FISHERMENS FAMILY
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ജില്ലയിൽ രണ്ട്‌ മത്സ്യത്തൊഴിലാളികളെ കാണാതായിട്ട്‌ 12 ദിവസം പിന്നിടുന്നു. സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്‌മയും തിരച്ചിൽ മന്ദഗതിയിലാക്കിയപ്പോൾ ഉറ്റവർക്കായുള്ള കാത്തിരിപ്പിന് ആഴംകൂടി. മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ്‌ സ്വദേശി ഷിജിനും വിഴിഞ്ഞത്ത്‌ അപകടത്തിൽപ്പെട്ട ജോൺ മത്യാസിനും വേണ്ടിയുള്ള തിരച്ചിലാണ്‌ നടക്കുന്നത്‌.


നാവികസേനയുടെ ഐഎൻഎസ്‌ കൽപേനി കപ്പൽ ചൊവ്വ രാവിലെ ഏഴോടെ മുതലപ്പൊഴിയിലെത്തി. സോണാർ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പകൽ ഒന്നോടെ തിരച്ചിൽ അവസാനിപ്പിച്ച്‌ മടങ്ങി. ഹെലികോപ്റ്റർ വഴിയുള്ള തിരച്ചിലും നടന്നു. ജോൺ മത്യാസിനുവേണ്ടിയുള്ള തിരച്ചിലും ഇതുവരെയും ഫലം കണ്ടില്ല. രാമേശ്വരം ഭാഗത്ത്‌ തിരച്ചിലിന്‌ അനുമതിക്കായി തമിഴ്‌നാട്‌ അധികൃതർക്ക്‌ കലക്‌ടർ അനുകുമാരി കത്ത്‌ അയച്ചിരുന്നു. മറുപടി ലഭിച്ചില്ല.


സിപിഐ എം നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച്‌ നടത്തിയ പ്രക്ഷോഭത്തിലാണ്‌ തിരച്ചിൽ രാമേശ്വരംവരെ നീട്ടാമെന്ന്‌ അധികൃതർ സമ്മതിച്ചത്‌. അതേസമയം തീരദേശ ജനതയെ അധിക്ഷേപിക്കുന്ന പരാമർശത്തിന്‌ മുഖ്യമന്ത്രി വി ഡി സതീശൻ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെട്ട ജോണിന്റെ മകൾ ജിജിക്കുനേരെയുള്ള കോൺഗ്രസ്‌, ലീഗ്‌ സൈബർ ആക്രമണം തുടരുകയാണ്‌. തിങ്കളാഴ്‌ച പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ജോൺ മത്യാസിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇ‍ൗ ചിത്രങ്ങൾ സഹിതം പങ്കുവച്ചാണ്‌ അധിക്ഷേപം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home