ad
Deshabhimani

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതി മരിച്ചു

youth died
വെബ് ഡെസ്ക്

Published on Aug 07, 2025, 09:03 AM | 1 min read

കോഴിക്കോട് : കോഴിക്കോട് വാണിന്മേൽ വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.


ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം.വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home