ad
Deshabhimani

മാങ്കൂട്ടത്തിലിനെകൊണ്ട് ബാക്കി പറയിക്കാൻ എസ്ഐടി; കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്‌

rahul mamkoottathil
വെബ് ഡെസ്ക്

Published on Jan 13, 2026, 07:02 AM | 1 min read

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡിയിൽ അപേക്ഷയിൽ ചൊവ്വാഴ്‌ച വിധിപറയും.


ചൊവ്വാഴ്‌ച രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി നിർദേശം നൽകി. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷകസംഘത്തിന്റെ ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിച്ചു. കേസ്‌ സംബന്ധിച്ച പൊലീസ് റിപ്പോർട്ട്‌ സമർപ്പിക്കാൻ മജിസ്ട്രേറ്റ്‌ അരുന്ധതി ദിലീപ് ആവശ്യപ്പെട്ടു.


രാഹുലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ചൊവ്വാഴ്‌ച കോടതി അതിജീവിതയുടെ രഹസ്യമൊഴിയെടുക്കും. രാഹുൽ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്ന, തിരുവല്ലയിലെ ഹോട്ടൽ ദൃശ്യങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home