Deshabhimani

print edition ഉന്നമിട്ടത്‌ ബോർഡിനെ;
പക്ഷേ ഏശിയില്ല

Sabarimala.jpg
avatar
ആർ രാജേഷ്‌ 
[email protected] ​

Published on Sep 25, 2026, 01:31 AM | 1 min read

പത്തനംതിട്ട : സ്വർണക്കിരീടം കാണാതായെന്ന വാർത്തയ്‌ക്കുപിന്നിലുള്ളത്‌ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഉന്നമിട്ടുള്ള ഗൂഢാലോചന. സ്വർണക്കിരീടം സന്നിധാനത്തെ സ്ട്രോങ്‌ റൂമിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു സ്ട്രോങ്‌ റൂമിലേക്ക് മാറ്റിയിരുന്നു.


തിരുവാഭരണ കമീഷണർ ഓഫീസിലെ ചില കോൺഗ്രസ്‌ അനുകൂലികളാണ്‌ കിരീടം കളവുപോയെന്ന്‌ പ്രചരിപ്പിച്ചത്‌. അമിക്കസ്‌ക്യൂറി പരിശോധനാ റിപ്പോർട്ട്‌ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‌ സമർപ്പിക്കാനിരിക്കെയാണ്‌ വ്യാജവാർത്ത. ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം മോഷണംപോയ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച ജസ്‌റ്റിസ്‌ കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള അമിക്കസ്‌ക്യൂറി പരിശോധനാ സംഘത്തിൽ ദേവസ്വം തിരുവാഭരണം കമീഷണർ ആർ രജിലാലുമുണ്ട്‌. ഇ‍ൗ ഓഫീസിൽ സൂപ്രണ്ടായിരുന്നു കോൺഗ്രസ്‌ അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ്‌ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീശങ്കർ.


തിരുവാഭരണ കമീഷണർ അവധിയിലാകുന്പോഴും ഓഫീസിലില്ലാത്ത സമയങ്ങളിലും അസി. കമീഷണർ റാങ്കിലുള്ള ശ്രീശങ്കറിനായിരുന്നു ചുമതല. ശബരിമല കേസുകളുടെയടക്കം സുപ്രധാന ഫയൽ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇ‍ൗ ഓഫീസിലാണ്‌. 2026 ജൂലൈയിലാണ്‌ ശ്രീശങ്കർ ഇവിടെനിന്ന്‌ സ്ഥലംമാറി പോയത്‌. ഇക്കാലയളവിലാണ്‌ ശബരിമലയിലെയും ആറന്മുളയിലെയും ദേവസ്വം സ്‌ട്രോങ്‌റൂമുകളിൽ അമിക്കസ്‌ക്യൂറിയുടെ പരിശോധന. റിപ്പോർട്ടിന്റെ വിശദാംശങ്ങളും മറ്റും ഇദ്ദേഹത്തിനും ലഭിച്ചെന്നാണ്‌ വിവരം. ഒരുവർഷം മാത്രമാണ്‌ ശ്രീശങ്കർ സൂപ്രണ്ടായിരുന്നതെങ്കിലും ഓഫീസിലെ കാര്യങ്ങളിൽ ഇപ്പോഴും ഇടപെടുന്നുണ്ട്‌. ഇയാളോടൊപ്പം ജോലിചെയ്‌തവരാണ്‌ ഇവിടെ അധികവും. ഇവരിൽ ഭൂരിഭാഗവും ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ നേതാക്കളും പ്രവർത്തകരുമാണ്‌.


അമിക്കസ്‌ക്യ‍ൂറി പരിശോധനയുടെ വിശദാംശങ്ങൾ ഇവരെ ഉപയോഗിച്ച്‌ ചോർത്തിയതാണെന്ന ആക്ഷേപമുണ്ട്‌. ദേവസ്വംബോർഡിനെതിരെ കഴിഞ്ഞ ദിവസം ശ്രീശങ്കറും എംപ്ലോയീസ് ഫ്രണ്ട്‌ ജനറൽ സെക്രട്ടറി പ്രവീണും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടരുന്നു. ​ശബരിമലയിലെ സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമീഷണർ ആർ രജിലാൽ പറഞ്ഞു. തീർഥാടകർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമീഷണർ വ്യക്തമാക്കി. വിശദീകരണം ദേവസ്വം കമീഷണർക്ക് കൈ
മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home