ad
Deshabhimani

കോഴിക്കോട് കൊട്ടാരം റോഡിൽ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി

Bombs Found on Kozhikode.jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 03:23 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ കൊട്ടാരം റോഡിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. രാവിലെ നാട്ടുകാരാണ് റോഡിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ നാല് സീറ്റീൽ കണ്ടൈനറുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


ബോംബ് സ്ക്വാർഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തു നിന്നും പൊലീസ് സീറ്റിൽ കണ്ടൈനറുകൾ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. തുടർ പരിശോധനയിൽ മാത്രമേ ബോംബ് ആണോ എന്ന് വ്യക്തമാകൂ. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home