ഉദയംപേരൂരിൽ തെരുവുനായ ആക്രമണം; വീട്ടമ്മയുടെ തല കടിച്ചുകീറി

തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ തെരുവുനായ വീട്ടമ്മയുടെ തല കടിച്ചുകീറി. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂർ അതിർത്തി റോഡ് തെക്കേ പുളിപ്പറമ്പിൽ സതിക്ക് (52) തെരുവുനായയുടെ ആക്രമണമേറ്റത്. കടിച്ചുകീറിയതിനാൽ മാംസം അടർന്ന സ്ഥിതിയാണ്. ഇതിനാൽ വെട്ടുകൊണ്ടതു പോലെ ആഴത്തിൽ മുറിവുണ്ടായിരിക്കുകയാണ്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയിൽ ആഴത്തിൽ കടിച്ചു വലിക്കുകയായിരുന്നു.
ഭർത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. നിലവിൽ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉദയംപേരൂർ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി തങ്കവേലുവിൻറെ നാലു വയസുകാരനായ മകൻ ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയിൽനിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂർ പ്രദേശത്തുമായി തെരുവുനായ ആക്രമണത്തിൽ നാലുവയസുള്ള കുട്ടി ഉൾപ്പെടെ ഏഴു പേർക്കാണ് ഗുരുതര പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയിൽനിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ഭുവനേശിനെ നായ ആക്രമിച്ചത് . കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.











0 comments