മുഖം മൂടി ധരിച്ച് അക്രമിസംഘം; മലയാളി വ്യാപാരിയിൽ നിന്ന് കവർന്നത് ഒന്നരലക്ഷം

credit : star of mysore
മൈസൂരു : മൈസൂരുവിൽ മാനന്തവാടി സ്വദേശി അൽത്താഫിന്റെ വണ്ടി തടഞ്ഞു നിർത്തി കവർച്ച. തിങ്കളാഴ്ച രാവിലെ മൈസൂരു എച്ച്ഡി കോട്ടെയ്ക്ക് സമീപം മന്ദനഹള്ളിയിൽ വച്ചാണ് അൽത്താഫിന്റെ വണ്ടി അക്രമിസംഘം തടഞ്ഞു നിർത്തിയത്. വാഹനത്തിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ആക്രമണത്തിൽ മാനന്തവാടി സ്വദേശിയായ ഡ്രൈവർ സൂപ്പിക്ക് പരിക്കേറ്റു. അൽത്താഫും ഡ്രൈവറും മൈസൂരുവിൽ സ്ഥലക്കച്ചവടത്തിനായി പോയി നാട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു കവർച്ച നടന്നത്.
ഡൽഹി രജിസ്ട്രേഷനിലുള്ള കാറിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് കവർച്ച നടത്തിയത്. അക്രമികൾ വാഹനം തടഞ്ഞുനിർത്തി ഇരുവരെയും വലിച്ചിഴച്ച് പുറത്തിറക്കി നടുറോഡിലിട്ട് മർദിച്ചു. അൽത്താഫും ഡ്രൈവറും ജയപുര പൊലീസിൽ പരാതി നൽകി.










0 comments