print edition മാധ്യമപ്രവർത്തകരെ മർദിച്ചവരെ പുകഴ്‌ത്തി ധീരജ് വധക്കേസ് പ്രതി

നിഖിൽ പൈലിയുടെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്
കോട്ടയം: കോട്ടയം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഗ് ടിവി മാധ്യമസംഘത്തെ മർദിച്ച ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയെ പുകഴ്‌ത്തി ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി. കുത്തിത്തിരിപ്പുമായി വന്ന ചാനലുകാരെ ചിന്റു കുര്യൻ ജോയി അടിച്ചോടിച്ചെന്നും ചിലപ്പോഴൊക്കെ അടിയാണ് മറുപടിയെന്നുമായിരുന്നു നിഖിൽ പൈലിയുടെ പ്രതികരണം.
ചിന്റു അത് കോട്ടയത്ത് കാണിച്ചുതന്നെന്നും അദ്ദേഹം ആണൊരുത്തനാണെന്നും നിഖിൽ പൈലി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ചിന്റു കുര്യൻ ജോയിയുടെ ചിത്രം സഹിതമാണ് പോസ്‌റ്റിട്ടത്. മാധ്യമ പ്രവർത്തകരെ മർദിച്ചതിൽ ചിന്റുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ ധീരജ് രാജേന്ദ്രനെ കൊന്ന കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.










0 comments