ad
Deshabhimani

കളമശേരിയിൽ യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടി ആഭരണങ്ങൾ കവർന്നു

Kalamassery chain snatching theft.jpg

പ്രതീകാത്മകചിത്രം| എഐയിലൂടെ നിർമിച്ചത്

വെബ് ഡെസ്ക്

Published on Mar 16, 2026, 09:14 AM | 1 min read

കളമശേരി: യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടി ആക്രമിച്ച് സ്വർണമാലയും കമ്മലും കവർന്നതായി പരാതി. എച്ച്എംടി കവലയ്ക്കുസമീപമുള്ള കടയിലെ ജോലി കഴിഞ്ഞ്‌ താമസസ്ഥലത്തേയ്‌ക്ക്‌ നടക്കവെ കണ്ണൂർ സ്വദേശി ജസ്ന (23)യാണ്‌ ആക്രമിക്കപ്പെട്ടത്‌. റെയിൽവേ മേൽപ്പാലത്തിനടിയിൽവച്ച്‌ ഞായർ രാത്രി 8.15 ഓടെയാണ് സംഭവം.


ഒരു പവൻ മാലയും ഒരു കാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയിൽ ബാഗും ഉണ്ടായിരുന്നു. യുവതിയുടെ തലയിൽ മുണ്ടിട്ടുമൂടിയ അക്രമി റെയിൽവേ മേൽപ്പാലത്തിന്റെ തൂണിൽ തല പലപ്രാവശ്യം ഇടിപ്പിച്ചു. സമീപത്ത് കിടന്ന കല്ലുകൾ ഉപയോഗിച്ചും തലയ്ക്കിടിച്ചെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. സുഹൃത്തുക്കൾ എത്തിയാണ്‌ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. കേസിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home