സ്കൂള്‍ ഗെയിംസ് നടത്തിപ്പില്‍ വീഴ്‌ച: മുന്നറിയിപ്പില്ലാതെ നീന്തൽ ചാമ്പ്യൻഷിപ് മാറ്റി; പ്രതിഷേധം

തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ നടത്തിപ്പിൽ വൻ വീഴ്ച. മുന്നറിയിപ്പില്ലാതെ നീന്തൽ ചാമ്പ്യൻഷിപ് മാറ്റിയതിന് പിന്നാലെ അക്വാട്ടിക് കോംപ്ലക്സിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഇന്ന് രാവിലെ മത്സരങ്ങൾക്കായി 14 ജില്ലകളിൽ നിന്നും വിദ്യാർഥികളും രക്ഷിതാക്കളും എത്തിയപ്പോഴാണ് മത്സരം മാറ്റിയ വിവരം അറിയുന്നത്.
നീന്തൽ ചാമ്പ്യൻഷിപ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകി വീണ് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. എന്നാൽ മത്സരം മാറ്റിവെച്ച വിവരം അധികൃതർ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിച്ചില്ല. ഇതോടെ വിവിധ ജില്ലകളിൽ നിന്നും തൃശൂരിലെത്തിയവർ എന്ത് ചെയ്യണെന്ന് അറിയാതെ പ്രതിസന്ധിയിലായി.
രണ്ടാം ദിന നീന്തൽ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് ഷീറ്റുകൾ ഇളകി വീണത്. മത്സരം കാണാനെത്തിയ സെന്റ് മേരീസ് കോളേജിലെ നീന്തൽ താരം കൂടിയായ ദേവിക (18), തിരുവനന്തപുരം സ്വദേശികളായ ഋഷികേശ് എസ് സദൻ (17), അഭിനവ് അജിക്ക് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലുകളിടേണ്ടി വന്നു. വെള്ളിയാഴ്ച 50 മീറ്റർ ഫ്രീ സ്റ്റൈലിൽ മത്സരിക്കേണ്ട ശ്രീഹരിക്ക് കാൽവിരലിനാണ് പരിക്ക്.









0 comments