ad
Deshabhimani

സതീശന് വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാ​ഗേഷ്

SATHEESAN KK RAGESH.jpg
വെബ് ഡെസ്ക്

Published on May 31, 2026, 02:25 PM | 1 min read

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാർ നീക്കം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണ ആവശ്യം തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.


കോടതിയുടെ മുകളില്ല വി ഡി സതീശനെന്ന മുഖ്യമന്ത്രി. കുടുംബം പുനഃരന്വേഷണം ആവശ്യപ്പെട്ടതിനാൽ, കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ, ചില കാര്യങ്ങൾ വിജിലൻസിന്റെ പരിഗണനയിൽ വന്നില്ല എന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അക്കാര്യവും അന്വേഷിക്കണമെന്ന്‌ വിജിലൻസിനോട്‌ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അപ്രകാരം അന്വേഷണം പൂർത്തീകരിച്ച്‌ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു എന്നുമാണ്‌ ഇപ്പോൾ അറിയുന്നത്‌. അതിനിടയിൽ, സുപ്രീം കോടതി പോലും നിരാകരിച്ച സിബിഐ അന്വേഷണം ഏർപ്പെടുത്തുന്നത്‌ തികച്ചും രാഷ്ട്രീയമായ നീക്കമാണ്‌ എന്നതിൽ സംശയമില്ല.


വി ഡി സതീശന്‌ സ്വന്തം അന്വേഷണ ഏജൻസിയേക്കാൾ വിശ്വാസം നരേന്ദ്രമോഡിയുടെ സേനയായ സിബിഐയിലാണ്‌. ഇ ഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന വി ഡി സതീശൻ എത്രമാത്രം അപകടകരമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌ എന്ന കാര്യം കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ കെ രാഗേഷ്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home