ad
Deshabhimani

ഇറാൻ നാവിക കപ്പലിന്റെ ദൃശ്യം പകര്‍ത്താൻ ശ്രമം; കൊച്ചിയില്‍ റിപ്പബ്ലിക് ടിവി സംഘം പിടിയിൽ

kochi port.jpg

കൊച്ചി തുറമുഖം (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Mar 07, 2026, 04:35 PM | 1 min read

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവിക കപ്പൽ ഐആർഐഎസ് ലവന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച റിപ്പബ്ലിക് ടിവി സംഘം പിടിയിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടറെയും ക്യാമറാമാനെയും ഇവർ സഞ്ചരിച്ച ബോട്ടിലെ ഡ്രൈവറെയുമാണ് സിഐഎസ്എഫ് സംഘം പിടികൂടിയത്.


ബുധനാഴ്‌ചയാണ്‌ ഐആർഐഎസ് ലവൻ കൊച്ചി തീരമണഞ്ഞത്‌. അന്താരാഷ്‌ട്ര നാവിക പരിശീലനത്തിൽ പങ്കെടുത്തു മടങ്ങിയ കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന്‌ അടിയന്തരമായി നങ്കൂരമിടാൻ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ 28നാണ്‌ അനുമതി തേടിയത്‌. മാർച്ച് ഒന്നിന് അനുമതി നൽകി.


ദക്ഷിണ നാവികസേന ആസ്ഥാനത്തിനുസമീപം നങ്കൂരമിട്ട കപ്പലിന്‌ കായലിലും കനത്ത സുരക്ഷ ഒരുക്കി. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിൽ താമസമൊരുക്കി. ഇറാൻ നാവികസേനയുടെ ദക്ഷിണ കപ്പൽ വ്യൂഹത്തിലെ ഐആർഐഎസ് ദേന ബുധൻ പുലർച്ചെ ശ്രീലങ്കയുടെ തെക്കൻ തീരത്തിനുസമീപം യുഎസ്‌ അന്തർവാഹിനി തകർത്തിരുന്നു.


അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന്‌ സമീപം കേടായ ഇറാൻ കപ്പലിൽനിന്ന്‌ 208 പേരെ ശ്രീലങ്ക രക്ഷിച്ചു. സാങ്കേതിക കാരണങ്ങളാൽ 15 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്‌. രക്ഷിച്ചവരെ വെലിസാര നാവിക ക്യാമ്പിലേക്ക് മാറ്റി. ശ്രീലങ്കയുടെ സമുദ്രാതിർത്തിയിൽ വ്യാഴാഴ്‌ചയാണ്‌ ഐആർഐഎസ്‌ ബൂഷെർ എന്ന കപ്പൽ കേടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home