അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്: രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. akgcentre.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ട്.
പഠന കോൺഗ്രസ് സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കേരള വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അക്കാദമിക വിദഗ്‌ധരും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും വിദ്യാർഥികളും പൊതുജനങ്ങളുമടക്കം 2500 പേർ പങ്കെടുക്കുന്ന അന്പതോളം സെമിനാറുകളുണ്ടാകും. ഒരേസമയം 20 വേദികളിലായി നടക്കുന്ന ചർച്ചകളിൽ ഇരുന്നൂറോളം പ്രബന്ധാവതരണങ്ങൾ നടക്കും. എ കെ ജി ഹാൾ, യൂണിവേഴ്സിറ്റി കോളേജ്, സെന്റ് ജോസഫ്സ് സ്കൂൾ, ഹസ്സൻ മരയ്ക്കാർ ഹാൾ, അയ്യൻകാളി ഹാൾ എന്നിവ പഠനകോൺഗ്രസിന് വേദിയാകും.










0 comments