ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വാഹനങ്ങൾ തകർത്തു:ഡ്രൈവര്‍ പിടിയിൽ

മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി.ബുധനാഴ്ച രാവിലെ പാണ്ടിക്കാട്, മഞ്ചേരി, ആനക്കയം വഴി അമിതവേഗത്തില്‍ പാഞ്ഞ ലോറി വഴിയിലുടനീളം കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ലോറിയെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി മങ്കട ടൗണിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തടയുകയായിരുന്നു. മാനന്തവാടി സ്വദേശിയായ ധോണിഷ് (38)ആണ് പിടിയിലായത്.
വിലങ്ങണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിലെ മുപ്പതിനായിരത്തിലധികം രൂപ വിലവരുന്ന നിരീക്ഷണ ക്യാമറ അടിച്ച് പൊളിച്ച് തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സത്താര്‍ എന്ന പൊലീസുകാരന്‍റെ മുഖത്ത് ക്യാമറയുടെ ഭാഗം കൊണ്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് ഇയാള്‍ ഓടിച്ചിരുന്നത്.









0 comments