ad
Deshabhimani

കെപിപിഎൽ മാനേജിംഗ് ഡയറക്ടറായി പ്രസാദ് ബാലകൃഷ്‌ണൻ നായരെ നിയമിച്ചു

kppl md.jpg
വെബ് ഡെസ്ക്

Published on Dec 15, 2025, 04:25 PM | 1 min read

തിരുവനന്തപുരം: കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ് (കെപിപിഎൽ) മാനേജിംഗ് ഡയറക്ടറായി പ്രസാദ് ബാലകൃഷ്‌ണൻ നായരെ നിയമിച്ചു. നിലവിൽ സ്പെഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കോട്ടയം കറുകച്ചാൽ സ്വദേശിയാണ്.


എഞ്ചിനീയറിങ്, മാനുഫാക്ട്‌ടറിങ്, പ്രോജക്ട് മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ് എന്നീ മേഖലകളിൽ 35 വർഷത്തിലധികത്തെ അനുഭവസമ്പത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായ മേക്കർ വില്ലേജിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി സേവനമനുഷ്‌ഠിച്ചു. മൂന്ന് വർഷത്തിലധികമായി പ്രവർത്തനം നിലച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിനെ കേരള സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് 2021ൽ കമ്പനിയുടെ സ്പെഷ്യൽ ഓഫീസറായി. കമ്പനി വീണ്ടും തുറന്ന് കേരള പേപ്പർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് എന്ന പേരിൽ പുനഃസംഘടിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച പത്രക്കടലാസ് നിർമാണ സ്ഥാപനം എന്ന സ്ഥാനത്തേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.


ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതും, ഉല്പന്ന വൈവിധ്യ വൽക്കരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ പദ്ധതി നടപ്പിലാക്കുവാൻ കെപിപിഎൽ തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിലാണ് പ്രസാദ് ബാലകൃഷ്‌ണൻ നായരുടെ നിയമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home