ad
Deshabhimani

ഓൺലൈൻ തട്ടിപ്പ്: കെഎസ്‌യു നേതാവിനെ കസ്റ്റഡിയിൽ വിട്ടു

jithin t varghese ksu.jpg

ജിതിൻ ടി വർഗീസ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം

വെബ് ഡെസ്ക്

Published on May 26, 2026, 08:31 PM | 1 min read

അടൂർ: ഓൺലൈൻ തട്ടിപ്പ് കേസിൽ ജയിലിലടച്ച മുൻ കെഎസ്‌യു നേതാവും രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയുമായ ജിതിൻ ടി വർഗീസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് പൊലീസിന്റെ അപേക്ഷയിൽ രണ്ട് ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വിട്ടത്. ഒഎൽഎക്‌സ്‌, ഫെയ്‌സ്‌ബുക്ക് മുഖേനയായിരുന്നു തട്ടിപ്പ്‌.


"അഞ്ജലി ഹരിദാസ് ' എന്ന പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച്‌ "മെയിൽ എസ്‌കോർട്ട്' ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകിയായിരുന്നു തട്ടിപ്പ്‌. പരസ്യത്തിൽ ആകൃഷ്ടരാകുന്ന ആൾക്കാരിൽനിന്ന് രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് ഫീസ് തുടങ്ങിയ ആവശ്യം പറഞ്ഞ്‌ പണം തട്ടിയെടുത്തെന്ന്‌ പൊലീസ്‌ പറഞ്ഞു.


അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതിയെ പിടികൂടിയത്‌. കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home