Deshabhimani

നോർക്ക റിട്ടേണീസ് ഐഡി: പണംപിഴിയാനുള്ള നീക്കമെന്ന ആശങ്കയകറ്റണം– പ്രവാസിസംഘം

norka returnee id.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 04:58 PM | 1 min read

തിരിവനന്തപുരം: പുതിയ നോർക്ക റിട്ടേണീസ് ഐഡി കാർഡ് പദ്ധതി പ്രവാസികളുടെ കൈയിൽനിന്ന് പണംപിഴിയാനുള്ള നീക്കമാണെന്ന ആശങ്ക ശക്തമാണെന്ന്‌ കേരള പ്രവാസി സംഘം. പദ്ധതിയുടെ ലക്ഷ്യമെന്തെന്നും കാർഡ് ലഭിക്കുന്നതിലൂടെ പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പരിഗണനകളും എന്തൊക്കെയാണെന്നും സർക്കാർ വ്യക്തമാക്കണം.


കാർഡിന് 200 രൂപയാണ് ചെലവെന്ന് പറയുമ്പോഴും അപേക്ഷയും അനുബന്ധ നടപടികളും അക്ഷയ കേന്ദ്രങ്ങളെയും ഓൺലൈൻ സേവന കേന്ദ്രങ്ങളെയും ആശ്രയിച്ചാകും നടക്കുക. ഇതുവഴി സാധാരണ പ്രവാസികളുടെമേൽ അധിക സാമ്പത്തികബാധ്യത അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ട്. ഇ‍ൗ സർക്കാർ വന്നതുമുതൽ പ്രവാസികളെ അവഗണിക്കുകയാണ്‌. മാസങ്ങളായി പ്രവാസി പെൻഷൻ മുടങ്ങി. പ്രവാസി ക്ഷേമനിധി ബോർഡ് ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആവശ്യമായ തുക നീക്കിവയ്‌ക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭയെ പിരിച്ചുവിട്ടു.


തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പ്രവാസി സംഘടനകൾ നിരന്തരം ഉന്നയിച്ചുവരുന്നതാണ്. മുൻ സർക്കാർ ആലോചിച്ചിച്ച നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയാണ് ലക്ഷ്യമെങ്കിൽ, തിരിച്ചെത്തിയ പ്രവാസികൾക്ക് താങ്ങാനാകാത്ത പ്രീമിയം ഈടാക്കാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് ബാധകമായ ഉയർന്ന പ്രീമിയം തിരിച്ചെത്തിയ പ്രവാസികളിൽനിന്ന് ഈടാക്കുന്നത് പ്രായോഗികല്ലെന്നും പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home