ഇഡി രാഷ്ട്രീയവേട്ടക്കെതിരെ 15ന് ദേശീയ സെമിനാർ

കോഴിക്കോട്: കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ടക്കെതിരെ കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം 15ന് കോഴിക്കോട്ട് ദേശീയ സെമിനാർ സംഘടിപ്പിക്കും. ആം ആദ്‌മി പാർടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രശസ്ത മാധ്യമപ്രവർത്തകൻ പ്രബീർ പുർകായസ്‌ത തുടങ്ങിയവർ സംസാരിക്കും.
ഇഡി വേട്ടക്കിരയായ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓൺലൈനിൽ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചിന് മുതലക്കുളത്താണ് സെമിനാർ. സാമൂഹ്യ സാംസ്കാരിക രംഗത്തും മനുഷ്യാവകാശ – പൗരാവകാശ മണ്ഡലങ്ങളിലും പ്രവർത്തിക്കുന്ന പ്രമുഖർ പങ്കാളികളാകും.








0 comments