ad
Deshabhimani

മൊസാംബിക്‌ ബോട്ടപകടം: മലയാളിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി

mozambique.
വെബ് ഡെസ്ക്

Published on Oct 31, 2025, 06:32 AM | 1 min read

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. എറണാകുളം പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് സന്തോഷിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ദ്രജിത്തിന്റെതാണെന്ന് ഇന്നലെയാണു സ്ഥിരീകരണം ഉണ്ടായത്. അപകടത്തിൽ പെട്ട മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തിയതായാണു വിവരം.


ബെയ്റാ തുറമുഖത്തിനു സമീപം വെള്ളിയാഴ്‌ച പുലർച്ചെ മൂന്നോടെയാണ്‌ അപകടം. ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. തെറിച്ചു പോയതിനാൽ ഒരാൾ രക്ഷപെട്ടു. മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങിയതായാണ്‌ വിവരം. അപകടത്തിൽ മൂന്ന്‌ ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home