മിഷൻ 110 യാഥാർഥ്യമാകും; കോഴിക്കോട്ടെ മുഴുവൻ സീറ്റും എൽഡിഎഫ് നേടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസാഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൽ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച സീറ്റുകളിലും ചെറിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളിലും എൽഡിഎഫ് ജയിക്കും. കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി പറഞ്ഞു.
'കേരളത്തിലെ ജനങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും ഓരോ രീതിയിലാണ് വോട്ട് ചെയ്യുക. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടല്ല ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വോട്ടിംഗ് പാറ്റേൺ ആണ്. നിയമസഭയിൽ ഇടതുപക്ഷത്തോട് എല്ലായ്പ്പോഴും ജനങ്ങൾ അനുകൂലമാണ്'- മുഹമ്മദ് റിയാസ് പറഞ്ഞു.










0 comments