ad
Deshabhimani

കോന്നിയിൽ കാണാതായ ഊരുമൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തി

 Tribal Chief mohandas.png
വെബ് ഡെസ്ക്

Published on Jul 31, 2026, 03:08 PM | 1 min read

കോന്നി: കൊക്കാത്തോട് കാട്ടാത്തിപ്പാറ ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (72) മരിച്ച നിലയിൽ കണ്ടെത്തി. ഉൾക്കാട്ടിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. പൊലീസ് സ്റ്റേഷനിൽവച്ച് ഒത്തുതീർപ്പായ പരാതിയിൽ കോടതിയിൽനിന്ന് സമൻസ് വന്നതിനുള്ള മനോവിഷമം മൂലം ഒരു മാസം മുമ്പാണ് മൂപ്പൻ കാട് കയറിയത്. തുടർന്ന് കൊക്കാത്തോട്‌ വനമേഖലയിൽ പൊലീസ്, പട്ടികവർഗ, വനം വകുപ്പുകൾ സംയുക്ത തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല


പരാതി ഒത്തുതീർപ്പായെന്ന് വിശ്വസിപ്പിച്ച ശേഷം പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയും മോഹൻദാസിനെ പ്രതിയാക്കുകയുമായിരുന്ന് കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ വാർഡ് അംഗത്തോടും മൂപ്പനോടും പൊലീസ് മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home