പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ കോൺഗ്രസിന് ഡാറ്റാ ചോർച്ച ഉൽക്കണ്‌ഠ ഇല്ലേ: പി രാജീവ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദേശം ലഭിക്കുമ്പോൾ ഡാറ്റാചോർച്ച എന്ന ഉൽക്കണ്‌ഠ എന്തുകൊണ്ടാണ് കോൺഗ്രസിനില്ലാത്തതെന്ന് മന്ത്രി പി രാജീവ്. പ്രധാനമന്ത്രിയുടെ എത്ര സന്ദേശമാണ് ലഭിക്കുന്നത്. അപ്പോൾ ഡാറ്റാചോർച്ചയെ കുറിച്ച് ഉൽക്കണ്‌ഠ ഇല്ലാതിരിക്കുകയും മുഖ്യമന്ത്രിയുടെ സന്ദേശം ലഭിക്കുമ്പോൾ വലിയ ഉൽക്കണ്‌ഠ ഉണ്ടാവുകയും ചെയ്യുന്നത് കേരളത്തിലെ കോൺഗ്രസ് കേന്ദ്ര ബിജെപിയുടെ ഭാഗമായതുകൊണ്ടാണോ.
ബിജെപി ഡാറ്റ മുഴുവൻ എടുത്താലും സന്തോഷം, ഞങ്ങൾ അങ്ങോട്ട് പോകാനുള്ളതല്ലേ എന്ന മുൻകൂട്ടിയുള്ള നിക്ഷേപമാണോ എന്നും മന്ത്രി ചോദിച്ചു. തലസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.











0 comments