ad
Deshabhimani

മന്ത്രി വാക്കുപാലിച്ചു; മലപ്പുറം– ഊട്ടി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസ്

KSRTC  Malappuram–Ooty Route.JPG

മലപ്പുറം – ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് മലപ്പുറം സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 08:47 AM | 1 min read

മലപ്പുറം: ​മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായി. മലപ്പുറം – ഊട്ടി റൂട്ടില്‍ സര്‍‌വീസ് നടത്തുന്ന പഴയ ബസിന് പകരം പുത്തന്‍ ബസ് നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി അടുത്തിടെ അവതരിപ്പിച്ച സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസാണ് ശനിയാഴ്ച സര്‍വീസ് ആരംഭിച്ചത്. മലപ്പുറത്തുനിന്ന് പകല്‍ 11ന് പുറപ്പെട്ട് വൈകിട്ട് നാലിന് ഊട്ടിയിലെത്തുന്നതാണ് രീതിയിലാണ് ക്രമീകരണം. തിരിച്ച് വൈകിട്ട് 4.40-ന് പുറപ്പെട്ട് രാത്രി 10ന് മലപ്പുറത്തെത്തും. 186 രൂപയാണ് മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് ടിക്കറ്റ് നിരക്ക്. ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്തുനിന്ന് ഗൂഡല്ലൂരിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. പുതിയ പ്രീമിയം ബസ് വന്നതോടെ വിനോദസഞ്ചാരികള്‍ക്കും നിത്യയാത്രക്കാര്‍ക്കും മെച്ചപ്പെട്ട സേവനം ലഭിക്കും.


ആദ്യ സര്‍വീസ് മലപ്പുറം കെഎസ്ആര്‍‌ടിസി സ്റ്റാന്‍ഡില്‍ പി ഉബൈദുള്ള എംഎല്‍എ ഫ്ലാഗ്ഓഫ്ചെയ്തു. അസി. ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അനസ് മുണ്ടകവളപ്പില്‍, അസി. ഡിപ്പോ എന്‍ജിനിയര്‍ ജേക്കബ് ജോര്‍ജ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഇ ടി പ്രവീണ്‍ കുമാര്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സജിത് കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ സന്തോഷ്, ഷിഹാബ്, ശെല്‍വരാജ് എന്നിവര്‍ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home