ad
Deshabhimani

മിലിന്ദിനൊപ്പം നാടും ഓടി; ആവേശമായി ഹിൽ ഹൈവേ റൺ

hill highway run.JPG
വെബ് ഡെസ്ക്

Published on Feb 22, 2026, 08:11 AM | 1 min read

കട്ടപ്പന: കേരളത്തിന്റെ മലയോര ഹൈവേയുടെ നിർമാണ മികവും കാഴ്ചകളും കണ്ട് മിലിന്ദ് സോമനൊപ്പം നാട് ഓടിയപ്പോൾ ഹിൽ ഹൈവേ റൺ ആവേശമായി. പീരുമേട്– ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചുള്ള കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂർത്തീകരണത്തിന്റെ പ്രചാരണാർഥമായാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. കുട്ടിക്കാനം മരിയൻ കോളേജിൽ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ ഏഴിന് ഫ്ളാഗ് ഓഫ് ചെയ്തു.


കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് സോമൻ നയിക്കുന്ന സംഘം ഓടുന്നത്. വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ എന്നിവരും റണ്ണിൽ അണിനിരന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘവും ആംബുലൻസും യാത്രയിലുടനീളം ഉണ്ടായിരുന്നു. ഓട്ടത്തിൽ പങ്കെടുക്കാൻ2 000ലേറെ പേർ രജിസ്റ്റർ ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home