മുൻ ഡിസിസി ജനറൽ സെക്രട്ടറി എൻഡിഎ സ്ഥാനാർഥി

ബാബു ദിവാകരൻ
പത്തനംതിട്ട: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർഥി. കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. അടൂരിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നഗരസഭ മുൻ ചെയർമാനുമായ ബാബു ദിവാകരൻ കഴിഞ്ഞ ദിവസം പാർടി വിട്ടത്.
മത്സരിക്കാൻ മണ്ഡലത്തിന് പുറത്തുള്ളവരെ പരിഗണിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെച്ചത്. അഡ്വ. സി വി ശാന്തകുമാറിനെ അടൂരിൽ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് ധാരണയായിരിക്കുന്നത്. നേരത്തെ രമ്യ ഹരിദാസിനെയും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. മുൻ നഗരസഭാ ചെയർമാനാണ് ബാബു ദിവാസകരൻ. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.










0 comments