ad
Deshabhimani

ചീരാലിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പിടികൂടി

Leopard, Domestic Dog.jpg

നൂൽപുഴയിൽ പുലി വളർത്തുനായയെ പിടികൂടിയപ്പോൾ (സിസിടിവി ദൃശ്യം)

വെബ് ഡെസ്ക്

Published on Apr 24, 2026, 12:29 PM | 1 min read

ബത്തേരി: ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി. നൂൽപുഴ സ്വദേശി രാജേഷിന്റെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി വീടിന് പുറത്തുകൂടി നടക്കുന്ന നായയെ പുലി പിടിക്കുന്ന വീഡിയോ ആണ് സിസിടിവിൽ പതിഞ്ഞത്.


കഴിഞ്ഞ ദിവസം ചീരാലിൽ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിന്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെയാണ്‌ വ്യാഴം പുലർച്ചെ മൂന്നിന്‌ കൂട്ടിൽക്കയറി പുലി ആക്രമിച്ചത്‌. ശബ്ദംകേട്ട്‌ വീട്ടുകാർ ഉണർന്നതോടെ പുലി ഓടിമറഞ്ഞു. പശുക്കുട്ടിയുടെ കഴുത്തിനാണ്‌ മാരകമായി മുറിവേറ്റത്‌. മുമ്പും പലതവണ പ്രദേശത്ത്‌ പുലികളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home