എൽഡിഎഫ് അധികാരത്തിലെത്തും: യുഡിഎഫ് വന്നാൽ തമ്മിലടിയാവുമെന്ന് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ പാവങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം കാണുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു വരും. അതിന്റെ തന്റെ ആഗ്രഹവും വിശ്വാസവുമാണ്. യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ പിറ്റേന്ന് മുതൽ ഇടിപിടിയാവും. കലഹമാണ് നടക്കുക. കത്തികുത്ത് നടക്കും. മുഖ്യമന്ത്രി ആകാൻ എത്ര പേരാണ് മത്സരിക്കുന്നത്. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ ഭരണം കിട്ടിയാൽ എന്താവും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.










0 comments