Deshabhimani

കേരളത്തില്‍ എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമായ ഫലം വരും: എം എ ബേബി

M A Baby
വെബ് ഡെസ്ക്

Published on May 01, 2026, 09:20 AM | 1 min read

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരും. അഞ്ച് വർഷം മുമ്പ് നടന്ന എക്സിറ്റ് പോളിൽ പ്രവചിച്ചതിനെക്കാൾ 14 സീറ്റുകളാണ് എൽഡിഎഫിന് അധികം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ തരം താണ ആക്ഷേപങ്ങളുന്നയിച്ചു. ജനം മുഖവിലയ്ക്കെടുത്തിട്ടില്ല. എക്സിറ്റ് പോൾ സർവേയിൽ പങ്കെടുത്തവർ മുഖ്യമന്ത്രിക്ക് നല്ല മാർക്കാണ് നൽകിയതെന്നും എം എ ബേബി പറഞ്ഞു.


പശ്ചിമ ബം​ഗാളിൽ ഇടതുപക്ഷ മുന്നണി തിരിച്ചുവരവിന്റെ പാതയിലാണെന്നും നല്ല മുന്നേറ്റം നടത്തിയെന്നും അത് എത്രത്തോളം വോട്ടിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home