'ഒരുപാട് നല്ല കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്'; എൽഡിഎഫ് ഭരണം തുടരണമെന്ന് നടി കൃഷ്ണപ്രഭ

കൊച്ചി: കേരളത്തിൽ എൽഡിഎഫ് ഭരണം തുടരണമെന്ന് നടി കൃഷ്ണപ്രഭ. വ്യക്തിപരമായി ഒരുപാട് നല്ല കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് താൻ അങ്ങനെ പറയുന്നതെന്നും കൃഷ്ണപ്രഭ പറഞ്ഞു.
'കലാകാരി എന്ന നിലയിൽ വ്യക്തിപരമായി ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. അവരെ പ്രൊമോട്ട് ചെയ്യാൻ വേണ്ടിയോ പിആറിന് വേണ്ടിയോ അല്ല പറയുന്നത്. കൊറോണയൊക്കെ വന്ന സമയത്ത് വീട്ടിൽ തന്നെ രണ്ട് കൊല്ലത്തോളം അടഞ്ഞിരുന്നില്ലേ. വ്യക്തിപരമായി അറിയാവുന്ന രണ്ട് സൗണ്ട് എഞ്ചിനിയേഴ്സ് ആ സമയത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതൊക്കെ കാരണം. അത് കഴിഞ്ഞപ്പോൾ പ്രോഗ്രാമുകൾ കണ്ടക്ട് ചെയ്യുമെന്ന് അവർ വാക്ക് തന്നിരുന്ന്. അത് അക്ഷരംപ്രതി അവർ പാലിച്ചു. എന്റെ കേരളം പോലുള്ള ഷോകൾ, ഞാൻ തന്നെ രണ്ട് മൂന്ന് ജില്ലകളിൽ ചെയ്തിട്ടുണ്ട്. ഇഷ്ടം പോലെ പ്രോഗ്രാംസ് ഒക്കെ ഉണ്ടായി'- കൃഷ്ണപ്രഭ പറഞ്ഞു.
എൻഡിഎയുടെ ഭാഗമായി നിൽകുന്ന ട്വന്റി ട്വിൻറിയിൽ മത്സരിക്കാൻ തന്നെ വിളിച്ചിരുന്നെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.










0 comments